15 Free YouTube subscribers for your channel
Get Free YouTube Subscribers, Views and Likes

രാജാവ് അല്ല നായ്‌ക്കളിൽ ഇവൻ ചക്രവർത്തി ടിപ്പുവിനെ പോലും വിറപ്പിച്ച രാജപാളയം | Rajapalayam Dog

Follow
Keralakaumudi News

Ashok kumar : 98846 72994

അഴക് കൊണ്ടും സ്വഭാവ സവിഷേതകൾ കൊണ്ടും നായ‌്ക്കളിൽ കേമൻ ആര് എന്ന് ചോദിച്ചാൽ ഉത്തരം രാജാവ് തന്നെ എന്ന് നിസംശയം പറയാം. രാജാവ് എന്ന് പറഞ്ഞത് രാജപാളയത്തെയാണ്. തമിഴ്നാടിന്റെ സ്വന്തം രാജപാളയം. എന്നാൽ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇവന്റെ തായ്‌വഴി ആന്ധാപ്രദേശിൽ നിന്നുമാണെന്നും ഒരു വാദമുണ്ട്. 1799, 1805 കാലഘട്ടത്തിൽ നടന്ന കർണാടിക്, പോളിഗർ യുദ്ധങ്ങളിൽ രാജപാളയത്തെ ഉപയോഗിച്ചിരുന്നു. മണം പിടിക്കുവാനുള്ള അസാമാന്യമായ കഴിവും, തന്റെ യജമാനനെ ജീവൻകൊടുത്തും കാത്തുരക്ഷിക്കാനുള്ള പോരാട്ട വീര്യവുമാണ് രാജപാളയത്തെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ജനപ്രിയനാക്കിയത്. ഇക്കാലത്തും അതിർത്തിയിൽ കാവൽ നായ‌ക്കാളായി ഇന്ത്യൻ സൈന്യം രാജപാളത്തിന്റെ സേവനവും കഴിവും ഉപയോഗപ്പെടുത്തുന്നുണ്ട്.


പതിറ്റാണ്ടുകളായി തമിഴ‌നാട്ടിലെ വിരുദനഗറിനടുത്തുള്ള രാജപാളയമാണ് ഇവരുടെ തലസ്ഥാനം. രാജപാളയത്തെ രാജാക്കന്മാർ തന്നെയാണ് ഈ ശ്വാനവർഗം. സ്വദേശം ഇന്ത്യ ആയതുകൊണ്ടുതന്നെ നമ്മുടെ നാടിന്റെ കാലാവസ്ഥയ‌്ക്ക് ഏറ്റവും അനുയോജ്യരാണ് രാജപാളയം നായ‌്ക്കൾ എന്നു പറയേണ്ടതില്ലല്ലോ? അതുകൊണ്ടുതന്നെ നല്ല രോഗപ്രതിരോധ ശേഷിയാണിവർക്ക്. യജമാനനെയും കുടുംബത്തെയുമല്ലാതെ മറ്റാരെയും രാജപാളയം നായ‌്ക്കൾ അനുസരിക്കില്ല. ഭക്ഷണത്തിന് ഇറച്ചിയും മീനും വേണമെന്ന നിർബന്ധവും ഇവയ‌ക്കില്ല. തൈര് സാധം ആയാൽ പോലും കുശാൽ എന്ന് കരുതുന്നവരാണിവർ. എന്നാൽ എല്ലാ ഭക്ഷണവും ഉൾപ്പെടുത്താൻ വളർത്തുന്നവർ ശ്രദ്ധിച്ചാൽ നായ‌ക്കളുടെ ആരോഗ്യവും അഴകും മറ്റൊരു ലെവലിലെത്തുമെന്നതിൽ സംശയവുമില്ല.


രാജപാളയത്തെ തിരഞ്ഞെടുക്കുന്നതും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. അതെന്തെല്ലാമാണെന്ന് രംഗത്ത് വർഷങ്ങളുടെ അനുഭവമുള്ള അശോക് കുമാർ പറയുന്നത് കേൾക്കാം. തമിഴ്നാട് ശ്രീവില്ലിപുത്തൂരിൽ രാജപാളയം നായ‌്ക്കളുടെ ഫാം തന്നെ നടത്തുന്നുണ്ട് അശോക്.

#rajapalayamdog #Ashokkumar #vellaimoonchidog

posted by ritualom29